ഓണത്തിന് കൊല്ലം വഴി ഓടുന്നത് ഏഴ് തീവണ്ടികൾ

കൊല്ലം : ഓണത്തിരക്ക് കുറക്കുന്നതിന് വേണ്ടി കൊല്ലം ജില്ലയിൽ ഒൻപതുമുതൽ 12 വരെ പ്രത്യേക തീവണ്ടികൾ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു . എറണാകുളം ഭാഗത്തേക്കും തിരുവനന്തപുരം ഭാഗത്തേക്കും നാലുവീതം തീവണ്ടികളാണ് ഓടുന്നത്. രണ്ടുഭാഗത്തേക്കുമുള്ള കൊച്ചുവേളി-ചെന്നൈ സർവീസും തിരുവനന്തപുരം-മംഗളൂരു സർവീസുമാണ് കൊല്ലം വഴി കടന്നുപോകുക. എല്ലാ തീവണ്ടികളും കോട്ടയം വഴിയാണ് വരികയും പോവുകയും ചെയ്യുന്നതെന്ന് അധികൃതർ പറഞ്ഞു .

ട്രെയിൻ നമ്പർ പുറപ്പെടുന്ന സ്ഥലം അവസാനിക്കുന്ന സ്ഥലം വഴി കൊല്ലത്തെത്തുന്ന ദിവസം എത്തുന്നസമയം പുറപ്പെടുന്ന സമയം:

എറണാകുളം ഭാഗത്തേക്ക്;

06095 പ്രത്യേക നിരക്ക് തിരുവനന്തപുരം മംഗളൂരു ജങ്‌ഷൻ കോട്ടയം സെപ്റ്റംബർ ഒൻപത് 19:02 19:05

82641 സുവിധ തിരുവനന്തപുരം മംഗളൂരു ജങ്‌ഷൻ കോട്ടയം സെപ്റ്റംബർ 11 19:02 19:05

06076 പ്രത്യേക നിരക്ക് കൊച്ചുവേളി ചെന്നൈ സെൻട്രൽ കോട്ടയം സെപ്റ്റംബർ 10 19:02 19:04

82638 സുവിധ കൊച്ചുവേളി ചെന്നൈ സെൻട്രൽ കോട്ടയം സെപ്റ്റംബർ 11 13:35 13:40

തിരുവനന്തപുരം ഭാഗത്തേക്ക്;

06096 പ്രത്യേക നിരക്ക് മംഗളൂരു ജങ്‌ഷൻ തിരുവനന്തപുരം സെൻട്രൽ കോട്ടയം സെപ്റ്റംബർ 11, 13 1:28 1:33

82635 പ്രത്യേക നിരക്ക് ചെന്നൈ സെൻട്രൽ കൊച്ചുവേളി കോട്ടയം സെപ്റ്റംബർ 10 11:35 11:40

82637 സുവിധ ചെന്നൈ സെൻട്രൽ കൊച്ചുവേളി കോട്ടയം സെപ്റ്റംബർ 11 7:28 7:30

Leave A Reply