പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ യുവാവ് സുമനസുകളുടെ കാരുണ്യം തേടുന്നു. . .

കണ്ണൂർ: പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ് പരിക്കേറ്റ യുവാവ് സുമനസുകളുടെ കാരുണ്യം തേടുന്നു. കണ്ണൂര്‍ ചെങ്ങളായി തേര്‍ളായി സ്വദേശി റംഷാദാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് തുടര്‍ചികിത്സക്കായി പണം കണ്ടെത്താനാവാതെ വിഷമിക്കുന്നത്.

തേര്‍ളായി ദ്വീപിലെ സി.റംഷാദ് കഴിഞ്ഞ പ്രളയകാലത്ത് ദ്വീപ് വെളളത്തിനടിയിലായപ്പോള്‍ പ്രദേശത്തെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ മുന്നിൽ നിന്നത് ഈ ചെറുപ്പക്കാരനായിരുന്നു. തോണിയില്‍ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനിടെ റംഷാദ് കാല്‍തെന്നി വീഴുകയായിരുന്നു. വീഴ്ചയില്‍ തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ റംഷാദ് കഴിഞ്ഞ ഒരു മാസമായി കോഴിക്കോട്ടെയും ബംഗളൂരുവിലെയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ചികിത്സക്കായി ഇതിനോടകം ലക്ഷക്കണക്കിന് രൂപ കുടുംബം ചെലവഴിച്ച് കഴിഞ്ഞു.

എന്നാല്‍, റംഷാദിന് കിടക്കപ്പായയില്‍ നിന്നും എണീക്കണമെങ്കില്‍ ഇനിയും ഏറെ ചികിത്സ ആവശ്യമാണ്. റംഷാദിന്‍റെ തുടര്‍ ചികിത്സക്കായി നാട്ടുകാര്‍ ചികിത്സാ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്.

Leave A Reply