തമിഴ് ചിത്രം നമ്മ വീട്ടു പിള്ളൈ : പുതിയ സ്റ്റിൽ പുറത്തിറങ്ങി

ശിവകാർത്തികേയൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നമ്മ വീട്ടു പിള്ളൈ. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. പാണ്ഡിരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനു ഇമ്മാനുവൽ നായികയായി എത്തുന്ന ചിത്രത്തിൽ ഐശ്വര്യ രാജേഷും പ്രധാനവേഷത്തിൽ എത്തുന്നു. സമുദ്രകനി, ഭാരതിരാജ, നടരാജ്, സൂരി, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. വലിയ താര നിരയാണ് ചിത്രത്തിനുള്ളത്.

സൺ പിക്‌ചേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത്. മിസ്റ്റർ ലോക്കൽ എന്ന ചിത്രത്തിന് ശേഷം ശിവകാർത്തികേയൻ നായകനായി എത്തുന്ന ചിത്രമാണിത്. ഡി ഇമ്മൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

Leave A Reply