കോഴിയുടെ കൊത്തേറ്റ് ഓസ്‌ട്രേലിയയില്‍ സ്ത്രീ കൊല്ലപ്പെട്ടു; സംഭവം പഠന വിഷയമാക്കാൻ ഗവേഷകർ

കാന്‍ബറ: ഓസ്‌ട്രേലിയയില്‍ കോഴിയുടെ കൊത്തേറ്റ് വയോധിക കൊല്ലപ്പെട്ടു. 86 കാരിയായ വയോധിക കോഴിക്കൂട്ടില്‍ മുട്ട ശേഖരിക്കാന്‍ കയറിയപ്പോള്‍ കാലില്‍ കൊത്തുകയായിരുന്നു.കൊത്തില്‍ കാലിലെ ഞെരമ്പുകൾ മുറിഞ്ഞതിനെ തുടർന്നുണ്ടായ രക്തസ്രാവം മൂലമാണ് വയോധിക മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

പ്രായമാകുമ്പോള്‍ ഞെരമ്പുകളില്‍ ഖനം കുറയുന്നതാണ് ഇത്തരത്തില്‍ സംഭവിക്കുന്നതിന് കാരണമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. വലത് കാലിലെ വെരിക്കോസ് വെയിനിലാണ് കൊത്ത് കൊണ്ടത്.

ഭാവിയില്‍ ഇത്തരം മരണങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഈ മരണം കൂടുതല്‍ പഠനങ്ങള്‍ വിധേയമാക്കിയതായി യൂണിവേഴ്സിറ്റി ഓഫ് അഡ്ലെയ്ഡിലെ പാത്തോളജി വിഭാഗം ഗവേഷകന്‍ റോജര്‍ ബെയ്ര്‍ഡ് പറയുന്നു.

പ്രായം കൂടിയവരില്‍ ചിലര്‍ക്ക് ചെറിയ മുറിവ് പോലും മരണത്തിന് ഇടയാക്കിയേക്കും എന്നതാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply