യുപിയിൽ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ആ​റാം ക്ലാ​സു​കാ​രനും സഹോദരന്മാരും ചേർന്ന് കൂ​ട്ട​ബലാത്സംഗം ചെയ്തു

ല​ക്നൗ: ഉത്തര്‍പ്രദേശിലെ ബാ​ഗ്പ​ത്തി​ൽ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ആ​റാം ക്ലാ​സു​കാ​ര​നാ​യ സ​ഹ​പാ​ഠി​യും ര​ണ്ട് ഇ​ള​യ സ​ഹോ​ദ​ര​ന്മാ​രും ചേ​ർ​ന്ന് കൂ​ട്ട​ബലാത്സംഗം ചെയ്തു. എ​ട്ടു വ​യ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി സ​ർ​ക്കാ​ർ പ്രൈ​മ​റി സ്കൂ​ളി​ലെ ശു​ചി​മു​റി​യി​ൽ​വ​ച്ചാ​ണ് കൂട്ടബലാത്സംഗത്തിനിരയായത്.

അതേസമയം സം​ഭ​വം ന​ട​ന്ന് 15 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും പോ​ലീ​സ് കേ​സെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ലെന്ന് ആരോപണം ഉണ്ട് .   ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ കഴിയുന്ന പെ​ൺ​കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം പു​റം​ലോ​കം അ​റി​യു​ന്ന​ത്.  ഇതിനെ തുടർന്ന്  സ്റ്റേ​ഷ​ൻ ചുമതലയുണ്ടായിരുന്ന പോ​ലീ​സു​കാ​ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. പെ​ൺ​കു​ട്ടി ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്താ​ൽ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

Leave A Reply