ഓണക്കാലത്ത് പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഓണക്കാലത്തും ടൂറിസം വാരാഘോഷ വേളയിലും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കച്ചവടക്കാരുടെയും സ്ഥാപന – സംഘടനകളുടെയും സഹകരണം ഉണ്ടാകണം . ഉപയോഗശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുമെന്നും ആരോഗ്യത്തിനു ദോഷമുണ്ടാക്കുമെന്നും തിരിച്ചറിഞ്ഞ് നിലവിലുള്ള രീതികൾ മാറ്റാൻ എല്ലാവരും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .

മനസ്സുവെച്ചാൽ മലയാളികൾക്ക് അതിനു കഴിയും. വിവാഹങ്ങൾക്കും വലിയ സമ്മേളനങ്ങൾക്കും ഹരിതചട്ടം പാലിക്കാൻ തീരുമാനിച്ചപ്പോൾ വിജയിക്കുമോയെന്നുള്ള സംശയം പലർക്കുമുണ്ടായിരുന്നു . എന്നാൽ . അതു വലിയ വിജയമായി മാറി . പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവിൽ അതിലൂടെ വലിയ കുറവുണ്ടായി. ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണു ഫ്ലെക്സ് ഉപയോഗം പൂർണമായി നിരോധിച്ചത്. രണ്ടു പ്രളയം കഴിഞ്ഞപ്പോൾ ടൺ കണക്കിനു പ്ലാസ്റ്റിക് മാലിന്യങ്ങളാണു ജലാശയങ്ങളിൽ നിന്നു പുറത്തുവന്നത്. മണ്ണിനെയും ജലസ്രോതസ്സുകളെയും പ്ലാസ്റ്റിക് എത്ര മാത്രം മലിനമാക്കുന്നുവെന്ന് ഇതിലൂടെ മനസ്സിലാക്കാം കഴിയുമെന്നും മുഖ്യമന്ത്രി വ്യകത്മാക്കി .

Leave A Reply