കോൺഗ്രസിന് തിരിച്ചടിയായി ഭൂപീന്ദര്‍ സിംഗ് ഹൂഡ പാർട്ടി വിടുമോ

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ്‌ നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡ പാർട്ടി വിട്ടേക്കുമെന്ന അഭ്യുഹങ്ങൾക്കിടെ അദ്ദേഹത്തിന്റെ അനുയായികൾ ഡൽഹിയിൽ യോഗം ചേരുന്നു. ഹൂഡ നിയോഗിച്ച 30 അംഗ കമ്മിറ്റിയാണ് ഡൽഹിയിൽ യോഗം ചേരുന്നത്.

അദ്ദേഹത്തെ പിന്തുണയ്ക്കുന്ന 13 എംഎല്‍എ മാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പാർട്ടിയിൽ തുടരണോ എന്ന് യോഗം തീരുമാനമെടുക്കും. അശോക് തൻവറെ മാറ്റി ഹരിയാന പിസിസി അധ്യക്ഷനായി ഭൂപീന്ദർ ഹൂഡയെ നിയോഗിക്കണമെന്ന ആവശ്യം മുൻനിർത്തിയാണ് യോഗം .

 

Leave A Reply