‘എടക്കാട് ബറ്റാലിയൻ 06’: ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ സെപ്റ്റംബർ 5 ന് റിലീസ് ചെയ്യും

തീവണ്ടിക്ക് ശേഷം ടൊവിനോ തോമസും സംയുക്താ മേനോനും ഒന്നിക്കുന്ന ചിത്രമാണ് ‘എടക്കാട് ബറ്റാലിയൻ 06’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ സെപ്റ്റംബർ 5 ന് വൈകുന്നേരം 4 മണിക്ക് മെഗാസ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്യും.

നവാഗതനായ സ്വപ്‌നേഷ് കെ. നായർ ചിത്രം സംവിധാനം ചെയ്യുന്നു. റൂബി ഫിലിംസ് ആൻഡ്‌ കാർണിവൽ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ, എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.

രൺജി പണിക്കർ, പി. ബാലചന്ദ്രൻ , അലൻസിയർ, ജോണി ആന്റണി, ഹരീഷ് കണാരൻ, കൊച്ചുപ്രേമൻ, സിബി ജോസ്, ഷാനു തോമസുകുട്ടി, ശാന്തി ലാൽ, മാളവികാ മേനോൻ, സ്വാസിക, മഞ്ജു സതീഷ്, എന്നിവരും പ്രധാന താരങ്ങളാണ്. പി. ബാലചന്ദ്രന്റേതാണ് തിരക്കഥ ഹരി നാരായണന്റെ ഗാനങ്ങൾക്ക് കൈലാസ് മേനോൻ ഈണം പകരുന്നു. സീനു സിദ്ധാർഥാണ് ഛായാഗ്രഹണം. വാർത്താപ്രചാരണം: വാഴൂർ ജോസ്.

Leave A Reply