വൈമാനികൻ അ​ഭി​ന​ന്ദ​നൊ​പ്പ​മു​ള്ള വി​മാ​ന യാ​ത്ര​യു​ടെ നിമിഷങ്ങൾ പ​ങ്കു​വെ​ച്ച് ബി.​എ​സ്.​ധ​നോ​വ

പ​ത്താ​ൻ​കോ​ട്ട്: വീ​ര​ച​ക്ര നൽകി രാജ്യം ആദരിച്ച വ്യോമസേന വിങ് കമാൻഡർ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​നൊ​പ്പ​മു​ള്ള യു​ദ്ധ​വി​മാ​ന​ത്തി​ലെ യാ​ത്രയുടെ നിമിഷങ്ങൾ പ​ങ്കു​വെ​ച്ച് വ്യോ​മ​സേ​നാ മേ​ധാ​വി എ​യ​ർ​ചീ​ഫ്മാ​ർ​ഷ​ൽ ബി.​എ​സ്.​ധ​നോ​വ.

ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ ജോ​ലി​യി​ൽ ത​ട​സം നേ​രി​ട്ടാ​ലും എ​ല്ലാ പൈ​ല​റ്റുകളും കാ​ത്തി​രി​ക്കു​ന്ന​ത് കോ​ക്പി​റ്റി​ൽ തി​രി​ച്ചെ​ത്താ​നാ​ണ്. അ​ത് അ​ഭി​ന​ന്ദ​നു സാ​ധി​ച്ചി​രി​ക്കു​ന്നുവെന്നാണ് ധ​നോ​വ പ​റ​ഞ്ഞത്.

ചി​ല​കാ​ര്യ​ങ്ങ​ളി​ൽ ത​ങ്ങ​ളി​രു​വ​രും ത​മ്മി​ൽ സാ​ദൃ​ശ്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ബലാകോട്ട് മിന്നലാക്രമണത്തിന് പിന്നാലെ നടത്തിയ വ്യോമാക്രമണത്തിൽ ശത്രു സേനയുടെ യുദ്ധ വിമാനം തുരത്തുന്നതിനിടെ കോ​ക്‌​പി​റ്റി​ൽ നി​ന്ന് അ​ഭി​ന​ന്ദ​ൻ സ്വ​യം ഇ​ജ​ക്‌​ട് ചെ​യ്തി​രു​ന്നു.

അതുപോലെ താനും 1999ലെ ​കാ​ർ​ഗി​ൽ യു​ദ്ധ​സ​മ​യ​ത്ത് ഇ​ജ​ക്ട് ചെ​യ്തി​ട്ടു​ണ്ടെന്ന് ബി.​എ​സ്.​ധ​നോ​വ വ്യക്തമാക്കി. അ​ഭി​ന​ന്ദ​ന്‍റെ പി​താ​വാ​യി​രു​ന്ന സിം​ഹ​ക്കു​ട്ടി വ​ർ​ധ​മാ​നൊ​പ്പ​വും താ​ൻ യു​ദ്ധ​വി​മാ​ന​ത്തി​ൽ പ​റ​ന്നി​ട്ടു​ണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Leave A Reply