കോട്ടയത്ത് അത്തച്ചമയ ഘോഷയാത്ര ഇന്ന് അരങ്ങേറും

കോട്ടയം:  കോട്ടയം നഗരത്തിലെ അത്തച്ചമയ ഘോഷയാത്ര ഇന്ന് വൈകീട്ട് നടക്കും . മാവേലിവേഷങ്ങൾ, പുലികളി, ഗരുഡൻ, തുള്ളൽ ത്രയം, കളരിപ്പയറ്റ്, വനിതാ ശിങ്കാരിമേളം തുടങ്ങിയവയ്ക്കു പുറമേ കർണാടകത്തിന്റെ വനിത വീരഗാഥാ, ബൊമ്മലാട്ടം, തിരൂർ സംഘത്തിന്റെ തെയ്യം എന്നിവ ഇത്തവണ മാറ്റുരക്കും . വൈകീട്ട് അഞ്ചിന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിക്കുന്ന അത്തച്ചമയ ഘോഷയാത്ര കെ.കെ.റോഡ്, സെൻട്രൽ ജങ്ഷൻ വഴി തിരുനക്കര അമ്പല മൈതാനത്ത് സമാപിക്കുമെന്ന് തിരുനക്കര മന്നം സാംസ്കാരിക സമിതി പറഞ്ഞു . വിവിധസംഘടനകളുടെ സഹകരണത്തോടെയാണ് ഘോഷയാത്ര സംഘടിപ്പിക്കുന്നത് .

Leave A Reply