അത്തച്ചമയത്തിനൊരുങ്ങി രാജനഗരി

കൊച്ചി :  തൃപ്പൂണിത്തുറ അത്തച്ചമായ ഘോഷയാത്ര നാളെ നടക്കും. പ്രളയത്തെ തുടർന്ന് വഴിഞ്ഞ വർഷം നടക്കാതെ പോയ ആചാരപരമായ ഘോഷയാത്ര ഇക്കുറി വർണാഭമായ രീതിയിലാണ് നടത്തുന്നത് .

ഇന്ന് വൈകിട്ട് ഹിൽപാലസിൽ നിന്നും അത്തപ്പതാക ഘോഷയാത്ര അത്തം നഗറായ തൃപ്പൂണിത്തറ ഗവ. ബോയ്‌സ് ഹൈസ്‌കൂളിൽ എത്തിച്ചേരും. വൈകിട്ട് ഏഴിന് തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്റെ കഥകളി പ്രഹ്‌ളാദ ചരിത്രം നടക്കും. നാളെ രാവിലെ 10.30ന് ആരംഭിക്കുന്ന അത്തഘോഷയാത്ര ഗവ. ബോയ്‌സ് സ്‌കൂൾ മൈതാനിയിൽ വെച്ച് മന്ത്രി എകെ ബാലൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ എം സ്വരാജ് എംഎൽഎ അധ്യക്ഷത വഹിക്കും.

Leave A Reply