ഓണാഘോഷം ; അത്തപ്പൂക്കളം, തിരുവാതിര മത്സരങ്ങളുമായി ടൂറിസം വകുപ്പ്

തിരുവനന്തപുരം :  ഓണാഘോഷത്തിന്റെ ഭാഗമായി അത്തപ്പൂക്കളം, തിരുവാതിര മത്സരങ്ങൾ സംഘടിപ്പിക്കാനൊരുങ്ങി വിനോദസഞ്ചാര വകുപ്പ് . സെപ്റ്റംബർ 10-ന് അത്തപ്പൂക്കള മത്സരവും 14-ന് തിരുവാതിര മത്സരവും നടത്തും. ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന വിജയികൾക്ക് യഥാക്രമം 20000, 15000, 10000 രൂപ വീതം സമ്മാനം ലഭിക്കും. പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനമായി 2000 രൂപ വീതവും നൽകും.

മാധ്യമസ്ഥാപനങ്ങൾക്കു വേണ്ടിയുള്ള അത്തപ്പൂക്കള മത്സരത്തിലും ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന വിജയികൾക്ക് യഥാക്രമം 20000, 15000, 10000 രൂപ വീതം ലഭിക്കുന്നതാണ് . 2000 രൂപ പ്രോത്സാഹന സമ്മാനമായി നൽകും.

വിവിധ കലാ-സാംസ്കാരിക സംഘടനകൾ, വായനശാലകൾ, ക്ലബ്ബുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, സ്കൂളുകൾ, കോളേജുകൾ, കുടുംബശ്രീ യൂണിറ്റുകൾ, ഇതര സർക്കാർ റിക്രിയേഷൻ ക്ലബ്ബുകൾ തുടങ്ങിയ സംഘടനകൾക്കും മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ് . താത്പര്യമുള്ളവർ സെപ്റ്റംബർ മൂന്നിനകം മ്യൂസിയത്തിന് എതിർവശത്തുള്ള ടൂറിസം വകുപ്പ് ഓഫീസിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് . വിശദവിവരങ്ങൾക്ക് ഫോൺ: 9746299889, 9567021652, 9446672111.

Leave A Reply