ഓണാഘോഷം; ഇടുക്കി താലുക്ക് സംഘാടക സമിതി രൂപികരിച്ചു

ഇടുക്കി : ഡിടിപിസിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഓണാലോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് സംഘാടക സമിതി രൂപികരിച്ചു. ജില്ലാതല ഓണാഘോഷ പരിപാടികള്‍ക്ക് ഡിടിപിസിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 10 ന് മുന്നാറില്‍ തുടക്കമാകും. ഓണാഘോഷ പരിപാടികള്‍ക്ക് സെപ്റ്റംബര്‍ 16ന് ചെറുതോണിയില്‍ സമാപനമാകും.

സാംസ്‌കാരിക റാലിയും, പൊതുസമ്മേളനവും, വിവിധ കലാപരിപാടികളും ചെറുതോണിയില്‍ സമാപനത്തോട് അനുബന്ധിച്ച് നടത്തും. ചെറുതോണി വ്യാപാരഭവന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍  ഇടുക്കി താലൂക്ക് തല പരിപാടികളുടെ മുഖ്യ രക്ഷാധികാരിയായി റോഷി
അഗസ്റ്റിന്‍ എം.എല്‍.എയെ തെരഞ്ഞെടുത്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നോബിള്‍ ജോസഫ്, ലിസമ്മ സാജന്‍, വിഷ്ണു .കെ .ചന്ദ്രന്‍ എന്നിവരെ രക്ഷാധികാരികളായും തെരഞ്ഞെടുത്തു.

Leave A Reply