തിരുവനന്തപുരം വിമാനത്താവളത്തിൽ 1 കോടിയുടെ സ്വർണവുമായി 21 കാരന്‍ പിടിയില്‍

തിരുവനന്തപുരം:  വിമാനത്താവളത്തിൽ ഒരു കോടി രൂപ വില വരുന്ന സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിലായി. ബീമാപള്ളി സ്വദേശി മുഹമ്മദ് റഫീൽ (21) ആണ് മൂന്നര കിലോ സ്വർണവുമായി പിടിയിലായത്. പ്രോട്ടീൻ പൗഡറുമായി കൂട്ടികുഴച്ച് കുഴമ്പ് രൂപത്തിലാക്കിയ സ്വർണം കാലുകളിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ഇന്നലെ പുലർച്ചെ 4.30 ന് ദുബായിൽ നിന്നാണ് ഇയാൾ തലസ്ഥാനത്ത് വിമാനമിറങ്ങിയത്. ഒരു മാസം മുൻപ് സന്ദർശക വീസയിൽ ഷാർജയിലേക്ക് പോയ ആളാണ് പിടിയിലായ മുഹമ്മദ് റഫീൽ.  കുഴമ്പ് രൂപത്തിലുള്ള സ്വർണം പ്ലാസ്റ്റിക് കവറുകളിലാക്കി തുടയിൽ ടേപ്പ് ഉപയോഗിച്ച് ഒടിച്ചും അടിവസ്ത്രത്തിന് ഉള്ളിലുമാണ് സൂക്ഷിച്ചത്. പരിശോധന നടക്കുന്നതിനിടയിൽ പോകാൻ ധൃതി കൂട്ടിയതോടെയാണ് ഇയാൾ പിടിയിലായത്.

Leave A Reply