നോക്കിയയുടെ 7.1, 6.1 പ്ലസ് മൊബൈല്‍ ഫോണുകളുടെ വില കുറച്ചു

നോക്കിയയുടെ 7.1, 6.1 പ്ലസ് മൊബൈല്‍ ഫോണുകളുടെ വില കുറച്ചു. നോക്കിയ ഇന്ത്യയുടെ ഓണ്‍ലൈന്‍ സ്റ്റോറില്‍ മാത്രമാണ് വിലക്കുറവില്‍ ഫോണുകള്‍ ലഭ്യമാകുക.

18,998 രൂപയുണ്ടായിരുന്ന നോക്കിയ 7.1 ന് നോക്കിയ വെബ്സൈറ്റില്‍ വില 12,999 രൂപയാണ്. നോക്കിയ 6.1 പ്ലസിന് 11,999 രൂപയാണ് നിലവില്‍ വെബ്സൈറ്റിലെ വില. ഫോണ്‍ വിപണിയില്‍ ഇറക്കിയ സമയത്ത് നോക്കിയ 6.1 പ്ലസിന് 15,999 രൂപയായിരുന്നു വില. 4 ജിബി വേരിയന്റിനാണ് ഈ വില.

Leave A Reply