കാ​ണാ​താ​യ ടാ​ക്സി ഡ്രൈവറെ വീ​ടി​നു സ​മീ​പ​ത്തെ പാ​ട​ശേ​ഖ​ര​ത്തെ തോ​ട്ടി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി

വ​ട​ക്കാ​ഞ്ചേ​രി : ക​ഴി​ഞ്ഞ 16 മു​ത​ൽ കാ​ണാ​താ​യ മു​ള​ങ്കു​ന്ന​ത്തുകാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്തെ ടാ​ക്സി ഡ്രൈ​വ​റെ വീ​ടി​നു സ​മീ​പ​ത്തെ പാ​ട​ശേ​ഖ​ര​ത്തെ തോ​ട്ടി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. ത​ങ്ങാ​ലൂ​ർ മൂ​ല​യി​ൽ വീ​ട്ടി​ൽ ബി​ജു (45) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് പാ​ത​യോ​ര​ത്തെ തോ​ട്ടി​ൽ ക​ണ്ടെ​ത്തി​യ​ത്.

പ​രി​സ​ര​ത്ത് പു​ല്ല് വെ​ട്ടു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് പൊ​ന്തക്കാ​ടി​നു​ള്ളി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന നിലയിൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പൂ​ർ​ണ്ണ​മാ​യും ജീ​ർ​ണ്ണി​ച്ച​തി​നാ​ൽ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശോ​ധ​ന​ക​ൾ​ക്കി​ട​യി​ലാ​ണ് മ​രി​ച്ച​ത് ബി​ജു​വാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

കാ​ണാ​താ​കു​ന്പോ​ൾ ബി​ജു ധ​രി​ച്ചി​രു​ന്ന ഷ​ർ​ട്ട് ഭാ​ര്യാ സ​ഹോ​ദ​രി തു​ന്നി ന​ൽ​കി​യ​താ​യി​രു​ന്നു. ഇ​തി​ന്‍റെ കോ​ള​റി​ൽ വ​ടൂ​ക്ക​ര​യി​ലെ ഒ​രു ടൈലറിംഗ് ഷോ​പ്പി​ന്‍റെ പേ​ര് ഉ​ണ്ടാ​യി​രു​ന്നു. ഇ​ത് ക​ണ്ടാ​ണ് മൃ​ത​ദ്ദേ​ഹം ബ​ന്ധു​ക്ക​ൾ സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 16ന് ​വൈ​കീ​ട്ട് 5.30നാ​ണ് ബി​ജു വീ​ട്ടി​ൽനി​ന്നു ഇ​റ​ങ്ങി​യ​ത്. പി​ന്നീ​ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

Leave A Reply