യു​​​എ​​​ഇ​​​യു​​​ടെ പ​​​ര​​​മോ​​​ന്ന​​​ത സി​​​വി​​​ലിയ​​​ൻ ബ​​​ഹു​​​മ​​​തി​​​ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​ക്കു സ​​​മ്മാ​​​നി​​​ച്ചു

അ​​​ബു​​​ദാ​​​ബി: യു​​​എ​​​ഇ​​​യു​​​ടെ പ​​​ര​​​മോ​​​ന്ന​​​ത സി​​​വി​​​ല​​​ിയ​​​ൻ ബ​​​ഹു​​​മ​​​തി​​​യാ​​​യ ഓ​​​ർ​​​ഡ​​​ർ ഓ​​​ഫ് സാ​​​യി​​​ദ് മെ​​​ഡ​​​ൽ ഇ​​​ന്ത്യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​ക്കു സ​​​മ്മാ​​​നി​​​ച്ചു. അ​​​ബു​​​ബാ​​​ദി കി​​​രീ​​​ടാ​​​വ​​​കാ​​​ശി​​​യും ഉ​​​പ ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും ഉ​​​പ​​​ സ​​​ർ​​​വസൈ​​​ന്യാ​​​ധി​​​പ​​​നു​​​മാ​​​യ ഷെ​​​യ്ഖ് മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സാ​​​യി​​​ദ് അ​​​ൽ ന​​​ഹ്യാ​​​നാ​​​ണ് ഇ​​​ന്ത്യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ ആ​​​ദ​​​രി​​​ച്ച​​​ത്. അ​​​ബു​​​ദാ​​​ബി​​​യി​​​ലെ പ്ര​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ ന​​​ട​​​ന്ന പ്രൗ​​​ഢ​​​ഗം​​​ഭീ​​​ര​​​മാ​​​യ ച​​​ട​​​ങ്ങി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി ബ​​​ഹു​​​മ​​​തി ഏ​​​റ്റു​​​വാ​​​ങ്ങി.

ഏ​​​റെ വി​​​ന​​​യ​​​ത്തോ​​​ടെ പു​​​ര​​​സ്കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി​​​യെ​​​ന്നു പു​​​ര​​​സ്കാ​​​ര​​​ച​​​ട​​​ങ്ങി​​​നു പി​​​ന്നാ​​​ലെ മോ​​​ദി ട്വി​​​റ്റ​​​റി​​​ൽ കു​​​റി​​​ച്ചു. വ്യ​​​ക്തി എ​​​ന്ന​​​തി​​​ന​​​പ്പു​​​റം ഇ​​​ന്ത്യ​​​യു​​​ടെ സം​​​സ്കാ​​​ര​​​ത്തി​​​നാ​​​ണീ ബ​​​ഹു​​​മ​​​തി. 130 കോ​​​ടി ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്കാ​​​യി പു​​​ര​​​സ്കാ​​​രം സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക​​​യാ​​​ണ്. യു​​​എ​​​ഇ സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു ന​​​ന്ദി പ​​​റ​​​യു​​​ക​​​യാ​​​ണെ​​​ന്നും സ​​​ന്ദേ​​​ശം തു​​​ട​​​രു​​​ന്നു.പു​​​ര​​​സ്കാ​​​ര​​​ ദാ​​​ന​​​ത്തി​​​നു​​​ശേ​​​ഷം കി​​​രീ​​​ടാ​​​വ​​​കാ​​​ശി ഷെ​​​യ്ഖ് മു​​​ഹ​​​മ്മ​​​ദും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി​​​യും ചേ​​​ർ​​​ന്ന് ഗാ​​​ന്ധി സ്മാ​​​ര​​​ക സ്റ്റാ​​​ന്പ് പു​​​റ​​​ത്തി​​​റ​​​ക്കി. രാ​​​ഷ്‌​​​ട്ര​​​പി​​​താ​​​വ് മ​​​ഹാ​​​ത്മ​​​ാഗാ​​​ന്ധി​​​യു​​​ടെ 150-ാം ജ​​​ന്മ​​​വാ​​​ർ​​​ഷി​​​ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു സ്റ്റാ​​​ന്പ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്.

Leave A Reply