അരുണ്‍ ജെ​യ്റ്റ്ലി​യു​ടെ നി​ര്യാ​ണ​ത്തി​ൽ വി​തു​മ്പി പ്ര​ധാ​ന​മ​ന്ത്രി

മനാമ: ബി​ജെ​പി​യു​ടെ മു​തി​ർ​ന്ന നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ അ​രു​ൺ ജെ​യ്റ്റ്ലി​യു​ടെ നി​ര്യാ​ണ​ത്തി​ൽ വി​തു​മ്പി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ബഹ്റൈനില്‍ ഇന്ത്യന്‍സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസത്തെ ഗള്‍ഫ് പര്യടനം പൂര്‍ത്തിയാക്കി മോദി ഇന്ന് ഫ്രാന്‍സിലേക്ക് തിരിക്കും.

അരുണ്‍ ജയ്റ്റ്ലിയുടെ വിയോഗത്തിലൂടെ ഏറ്റവും അടുത്ത സുഹൃത്തിനെ നഷ്ടപ്പെട്ടതിന്‍റെ വേദനയാണുള്ളതെന്നു പറഞ്ഞു കൊണ്ടാണ് പ്രധാനമന്ത്രിയുടെ ബഹ്റൈന്‍ പ്രസംഗം തുടങ്ങിയത്. എന്റെ സുഹൃത്ത് അരുൺ നമ്മളെ വിട്ടു പോയപ്പോൾ ഞാൻ ഇത്രയും അകലെയാണെന്ന് വിശ്വസിക്കാൻ ആകുന്നില്ലെന്ന് മോദി പറ‍ഞ്ഞു. വളരെയധികം വിഷമത്തോടെയും സങ്കടം അടക്കിപ്പിടിച്ചുമാണ് ഇവിടെ നിൽക്കുന്നത്. വിഷമം സഹിക്കാനുള്ള ശക്തി ജയ്റ്റ്ലിയുടെ കുടുംബാംഗങ്ങള്‍ക്ക് കിട്ടാൻ പ്രാർത്ഥിക്കുന്നുവെന്നും മോദി പറഞ്ഞു.

ബെ​ഹ്റ​നി​ലെ ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ ഹൃ​ദ​യ​ത്തി​ൽ അ​ഗാ​ധ​മാ​യ ദു​ഖ​ത്തോ​ടെ​യാ​ണ് താ​നി​വി​ടെ നി​ൽ​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ ജീ​വി​തം ആ​രം​ഭി​ക്കു​ന്ന കാ​ലം​മു​ത​ൽ ഒ​പ്പം ന​ട​ന്ന സു​ഹൃ​ത്താ​യി​രു​ന്നു. അ​ദ്ദേ​ഹ​വു​മാ​യി എ​ല്ലാ​സ​മ​യ​ത്തും താ​ൻ ബ​ന്ധം​പു​ല​ർ​ത്തി​യി​രു​ന്നു. ഒ​രു​മി​ച്ച് സ്വ​പ്നം​കാ​ണു​ക​യും പോ​രാ​ടു​ക​യും ചെ​യ്ത സു​ഹൃ​ത്ത് അ​രു​ൺ ജെ​യ്റ്റ്ലി ഇ​ന്ന് മ​ര​ണ​പ്പെ​ട്ടു. അ​ദ്ദേ​ഹം മ​രി​ക്കു​മ്പോ​ൾ ഇ​ത്ര​യും അ​ക​ലെ ഇ​വി​ടെ​യാ​യി​രി​ക്കു​ന്ന​ത് ത​നി​ക്ക് ചി​ന്തി​ക്കാ​ൻ​പോ​ലു​മാ​കി​ല്ല. ഏ​താ​നും ദി​വ​സം മു​മ്പ് മു​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​നെ​യും ന​ഷ്ട​മാ​യി. ഇ​ന്ന് ത​നി​ക്ക് ത​ന്‍റെ സു​ഹൃ​ത്ത് അ​രു​ണി​നെ​യും ന​ഷ്ട​മാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave A Reply