ഇ​ന്ത്യ​യു​മാ​യി ഇ​നി ഒ​രി​ക്ക​ലും ച​ർ​ച്ച​യ്ക്കു ത​യാ​റാ​കില്ല – ഇ​മ്രാ​ൻ ഖാ​ൻ

ഇ​സ്‌​ലാ​മാ​ബാ​ദ്: ഇ​ന്ത്യ​യു​മാ​യി ഇ​നി ഒ​രി​ക്ക​ലും ച​ർ​ച്ച​യ്ക്കു ത​യാ​റാ​കി​ല്ലെ​ന്നു പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ. സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ‌​ക്ക് ത​യാ​റാ​ണെ​ന്നു പ​ല​ത​വ​ണ പാ​ക്കി​സ്ഥാ​ൻ ഇന്ത്യയെ അ​റി​യി​ച്ച​താ​ണ്. എ​ന്നാ​ൽ പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര സം​ഘ​ട​ന​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത ശേ​ഷം മ​തി ച​ർ​ച്ച എ​ന്നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ വാ​ദ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​യോ​ട് സം​സാ​രി​ക്കു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല. ഞാ​ൻ ക​രു​തു​ന്ന​ത്, എ​ന്‍റെ ഭാ​ഗ​ത്തു നി​ന്നു വേ​ണ്ട​തെ​ല്ലാം ചെ​യ്തു​വെ​ന്നാ​ണെ​ന്നും ഇ​മ്രാ​ൻ പ​റ​ഞ്ഞു. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, ഇ​പ്പോ​ൾ ഞാ​ൻ തി​രി​ഞ്ഞു​നോ​ക്കു​മ്പോ​ൾ, സ​മാ​ധാ​ന​ത്തി​നും ച​ർ​ച്ച​യ്ക്കു​മാ​യി ന​ട​ത്തി​യ എ​ല്ലാ പ്ര​സ്താ​വ​ന​ക​ളും, അ​വ​ർ വെ​റും പ്രീ​ണി​പ്പെ​ടു​ത്ത​ലാ​യി എ​ടു​ത്തു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Leave A Reply