കെന്നഡി ക്ലബ്ബിലെ പുതിയ സ്നീക് പീക് വീഡിയോ പുറത്തിറങ്ങി

സുശീന്ദ്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കെന്നഡി ക്ലബ്ബ്. ശശി കുമാർ നായകനായി എത്തിയ  ചിത്രം ഇന്നലെ  പ്രദർശനത്തിന് എത്തി. ചിത്രത്തിലെ  പുതിയ   സ്നീക് പീക് വീഡിയോ  പുറത്തിറങ്ങി. കബഡി പ്രമേയമായി എത്തുന്ന ചിത്രത്തിൽ സൂരിയും,ഭാരതി രാജയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട് ചിത്രത്തിൽ ശശികുമാർ ഒരു കബഡി പരിശീലകനായിട്ടാണ് എത്തുന്നത്.

ഡി. എൻ. തൈസരവണൻ ആണ് ചിത്രം നിർമിക്കുന്നത്. സൂരി നീതു, സൗമ്യ, മീനാക്ഷി, സൗന്ദര്യ, സ്മൃതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഡി. ഇമ്മൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ജീനിയസ് എന്ന ചിത്രത്തിന് ശേഷം സുശീദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് കെന്നഡി ക്ലബ്ബ്.

 

Leave A Reply