മയക്കുമരുന്ന് ആംപ്യൂളുമായി തമിഴ്നാട് സ്വദേശി അറസ്റ്റിൽ

കുമളി: മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട ഒരു മില്ലി വരുന്ന ആംപ്യൂളുമായി തമിഴ്നാട് സ്വദേശിയായ യുവാവ് പിടിയില്‍. തേനി പെരിയാകുളം തെങ്കര സൗത്ത് സ്ട്രീറ്റ് രാജ (26)യാണ് ചെക്ക്പോസ്റ്റിലെ പരിശോധനയില്‍ പിടിയിലായത്. ജീന്‍സിന്റെ രഹസ്യ പോക്കറ്റിലൊളിപ്പിച്ച് ചെക്ക്പോസ്റ്റിലൂടെ കടത്താനായിരുന്നു ശ്രമം.

ഈ ആംപ്യൂള്‍ മാരകമായ ലഹരിയുള്ളതും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്നതുമാണെന്ന് പീരുമേട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.എന്‍.ശിവപ്രസാദ് പറഞ്ഞു. ആംപ്യൂളിന്റെ ഉറവിടം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave A Reply