ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനികളില്‍നിന്ന് 1200ലേറെ റസ്റ്റോറന്റുകള്‍ പിന്മാറി

ന്യൂഡല്‍ഹി:അഭിപ്രായഭിന്നതകളെ തുടർന്ന് 1,200ലേറെ റസ്റ്റോറന്റുകള്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളുമായുള്ള സഹകരണത്തിൽ നിന്ന് പിന്മാറി. മുംബൈ, ഡല്‍ഹി, ബെംഗളുരു, കൊല്‍ക്കത്ത, ഗോവ, പുണെ, വഡോദര തുടങ്ങിയ പ്രധാന നഗരങ്ങളിലെ ഭക്ഷണശാലകളാണ്‌ ഇവരുമായുള്ള ഇടപാട് വേണ്ടെന്നുവെച്ചത്. ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ വന്‍തോതില്‍ കിഴിവ് നല്‍കുന്നത് ബിസിനസിനെ ബാധിക്കുമെന്നതിന്ന വിലയിരുത്തലിനെതുടര്‍ന്നാണിത്. അതേസമയം പെട്ടെന്നുള്ള പിന്മാറ്റത്തിനെതിരെ സൊമാറ്റോ രംഗത്തുവന്നിട്ടുണ്ട്. കരാര്‍പ്രകാരം 45 ദിവസത്തെ നോട്ടീസ് നല്‍കിയതിനുശേഷം മാത്രമേ പിന്മാറാവൂയെന്നാണ് സൊമാറ്റോയുടെ വാദം.

Leave A Reply