ലൈംഗികാരോപണ കേസ്; ത​രു​ൺ തേ​ജ്പാ​ലി​ന്‍റെ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി

ന്യൂ​ഡ​ൽ​ഹി: ലൈംഗികാരോപണ ക്കേസ് റ​ദ്ദാ​ക്ക​ണ​മെ​ന്ന തെ​ഹ​ൽ​ക സ്ഥാ​പ​ക എ​ഡി​റ്റ​ർ ത​രു​ൺ തേ​ജ്പാ​ലി​ന്‍റെ ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി. ജ​സ്റ്റീ​സ് അ​രു​ൺ മി​ശ്ര, എം.​ആ​ർ.​ഷാ, ബി.​ആ​ർ.​ഗ​വാ​യി എ​ന്നി​വ​ർ അ​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. ആ​റു മാ​സ​ത്തി​നു​ള്ളി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​ൻ സു​പ്രീം​കോ​ട​തി ഉത്തരവിട്ടു.

പീ​ഡ​നാ​രോ​പ​ണം കെ​ട്ടി​ച്ച​മ​ച്ചാ​താ ണെ​ന്നും കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു തേ​ജ്പാ​ലി​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ൽ കേ​സ് ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച് ബെ​ഞ്ച് ഹ​ർ​ജി ത​ള്ളു​ക​യാ​യി​രു​ന്നു. ഗോ​വ​യി​ലെ കോ​ട​തി​യി​ലാ​യി​രി​ക്കും കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​ക്കു​ക.

2013ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​യാ​യ യു​വ​തി​യെ ബലാത്സംഗം ചെയ്യാൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്. ഗോ​വ​യി​ൽ തെ​ഹ​ൽ​ക്ക സം​ഘ​ടി​പ്പി​ച്ച തി​ങ്ക് കോ​ൺ​ക്ലേ​വി​നി​ടെ ത​ന്നോ​ട് അ​പ​മ​ര്യാ​ദ​യായി പെ​രു​മാ​റി​യെ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ പ​രാ​തി. കേ​സി​ൽ തേ​ജ്പാ​ലി​നെ അ​റ​സ്റ്റ് ചെ​യ്‌​തെ​ങ്കി​ലും 2014 മെ​യി​ല്‍ അ​ദ്ദേ​ഹം ജാ​മ്യം നേടിയിരുന്നു. കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി തേ​ജ്പാ​ല്‍ നേരത്തെ ബോം​ബെ ഹൈ​ക്കോ​ട​തി​യെയും സമീപിച്ചിരുന്നു. എന്നാൽ അവിടെയും ഹ​ര്‍​ജി തള്ളുകയായിരുന്നു.

Leave A Reply