വെള്ളപ്പൊക്കത്തെ തുടർന്ന് പന്തളത്തും കുളനടയിലും വ്യാപക കൃഷിനാശം

പന്തളം:കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പന്തളം, കുളനട പ്രദേശങ്ങളിൽ വ്യാപകകൃഷിനാശം. പാടത്തും പറമ്പിലുമായി കൃഷിചെയ്തിരുന്ന കപ്പ, വാഴ, ചേന, ചേമ്പ്, കാച്ചിൽ ഇഞ്ചി തുടങ്ങിയ കാർഷിക വിളകളാണ് വെള്ളത്തിൽ നശിച്ചുപോയത്. കുളനട ഞെട്ടൂർ വിരുത്തേഴത്ത് കിഴക്കേതിൽ സോമരാജൻപിള്ള ആലു നിൽക്കുന്ന മണ്ണിൽ ഭാഗത്ത് പാട്ടത്തിനെടുത്ത സ്ഥലത്തെ വാഴയും ഇടവിളയും മുഴുവൻ വെള്ളം കെട്ടിനിന്ന് അളിഞ്ഞുപോയി. മാന്തുക, ഉള്ളന്നൂർ, കൈപ്പുഴ ഭാഗങ്ങളിൽ കൃഷിനാശം ഉണ്ടായിട്ടുണ്ട്. ആറ്റിൽനിന്നും പാടത്തുനിന്നും കയറിയ വെള്ളം കെട്ടിനിന്നാണ് കൃഷി നശിച്ചത്. പ്രദേശത്തെ നിരവധി കർഷകരുടെ കൃഷി മഴക്കെടുതിയിൽ നശിച്ചു.

Leave A Reply