കുറ്റവാളികളെ കൈമാറൽ നിയമം: ഹോങ്കോംഗിൽ പ്രതിഷേധം തുടരുന്നു

ഹോ​​​​ങ്കോം​​​​ഗ്: കുറ്റവാളികളെ കൈമാറൽ നിയമത്തിനെതിരെ മാസങ്ങളായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന ചൈ​​​​നാ​​​​വി​​​​രു​​​​ദ്ധ റാ​​​​ലി​​​​യി​​​​ൽ ലക്ഷങ്ങൾ പ​​​​ങ്കെ​​​​ടു​​​​ത്തു. ക​​​​ന​​​​ത്ത​​​ മ​​​​ഴ​​​​യെ​​​​യും അ​​​​വ​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​പ്ര​​​​ക്ഷോ​​​​ഭ​​​​ക​​​​ർ സ​​​​മ​​​​ര​​​​ത്തി​​​​നെ​​​​ത്തി​​​​യ​​​​ത്. അതേസമയം പ്ര​​​​ക​​​​ട​​​​നം സമാധാനപരമാണ്. മ​ഴ​ വ​ക​വ​യ്ക്കാ​തെ 17 ല​ക്ഷം പേ​ർ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു​വെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഇ​​​​തി​​​​നി​​​​ടെ, ഹോ​​​​ങ്കോം​​​​ഗ് സ​​​​മ​​​​ര​​​​ക്കാ​​​​ർ​​​​ക്ക് യു​​​​എ​​​​സ് കോ​​​​ൺ​​​​ഗ്ര​​​​സ് അം​​​​ഗ​​​​ങ്ങ​​​​ൾ പി​​​​ന്തു​​​​ണ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തി​​​​നെ വി​​​​മ​​​​ർ​​​​ശി​​​​ച്ച് ചൈ​​​​ന രം​​​​ഗ​​​​ത്തു​​​​വ​​​​ന്നു. ഹോ​​​​ങ്കോം​​​​ഗി​​​​ലെ ചെ​​​​റി​​​​യൊ​​​​രു വി​​​​ഭാ​​​​ഗം മാ​​​​ത്ര​​​​മാ​​​​ണു സ​​​​മ​​​​രം ന​​​​ട​​​​ത്തു​​​​ന്ന​​​​തെന്നും ചൈ​​​​നീ​​​​സ് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് വ​​​​ക്താ​​​​വ് യു ​​​​വെ​​​​ൻ​​​​സെ പ​​​​റ​​​​ഞ്ഞു. ഇത്തരം സമരങ്ങൾക്ക് പി​​​​ന്തു​​​​ണ ന​​​​ല്കു​​​​ന്ന യു​​​​എ​​​​സി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി ചൈ​​​​ന​​​​യു​​​​ടെ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ലെ ഇ​​​​ട​​​​പെ​​​​ട​​​​ലാ​​​​ണെ​​​​ന്നും ആ​​​​രോ​​​​പി​​​​ച്ചു.

Leave A Reply