ആലുവയിൽ തിരുവനന്തപുരം സ്വദേശിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി:  ആലുവയിൽ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി ജോയ്സി (20)യെയാണ് വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . അതേസമയം , മരണം കൊലപാതകമാണെന്നാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണത്തിൽ വ്യക്തത വരുവുള്ളുവെന്നു എന്ന് പൊലീസ് അറിയിച്ചു .

ആലുവ പറവൂർ കവലയിലുളള വിഐപി ലെയിനിലെ വാടക വീട്ടിലാണ് ഇന്നലെ രാത്രി പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . കൂടെ താമസിക്കുന്ന പെൺകുട്ടിയാണ് സംഭവം ആദ്യം കണ്ടത് . തുടർന്ന് ഇവർ സമീപവാസികളെ അറിയിച്ചു. ഇരുകാലുകളും തറയിൽ ചവിട്ടിയ നിലയിലായിരുന്നു മൃതദേഹം . ഒരാഴ്ച മുമ്പാണ് ജോയ്സി ഇവിടെ താമസത്തിനെത്തിയത് . യുവതി ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനം താമസത്തിനായി എടുത്തു നൽകിയ വീടാണിത്.

എന്നാൽ യുവതിയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കൾ പറയുന്നത് . ജോയ്സി കഴിഞ്ഞദിവസം വീട്ടിലേക്ക് വിളിച്ചിരുന്നെന്നും എന്തെങ്കിലും പ്രശ്നങ്ങൾ ഉളള കാര്യം പറഞ്ഞിരുന്നില്ലെന്നും ഇവർ വ്യക്തമാക്കി . സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave A Reply