ബ്രെക്സിറ്റ് വിഷയം; ബ്രി​​ട്ടീ​​ഷ് പ്ര​​ധാ​​ന​​മ​​ന്ത്രി ബോ​​റീ​​സ് ജോ​​ൺ​​സ​​ൻ ബർലിനിലേക്ക്

ല​​ണ്ട​​ൻ: ബ്രെ​​ക്സി​​റ്റ് പ്ര​​ശ്ന​​ത്തി​​ൽ ഉന്നതതല ചർച്ച നടത്തുന്നതിനായി ബ്രി​​ട്ടീ​​ഷ് പ്ര​​ധാ​​ന​​മ​​ന്ത്രി ബോ​​റീ​​സ് ജോ​​ൺ​​സ​​ൻ ചാ​​ൻ​​സ​​ല​​ർ ആം​​ഗ​​ല മെ​​ർ​​ക്ക​​ലു​​മാ​​യി കൂടിക്കാഴ്ച്ച നടത്തും. ബുധനാഴ്ച്ച ബെർലിനിലാണ് കൂടിക്കാഴ്ച്ച. വ്യാ​​ഴാ​​ഴ്ച പാ​​രീ​​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് എ​​മ്മാ​​നു​​വ​​ൽ മ​​ക്രോ​​ണു​​മാ​​യും കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തും.

പു​​തി​​യ ബ്രെ​​ക്സി​​റ്റ് ക​​രാ​​ർ ഉ​​ണ്ടാ​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ചാ​​വും ച​​ർ​​ച്ച. ക​​രാ​​റു​​ണ്ടാ​​യാ​​ലും ഇ​​ല്ലെ​​ങ്കി​​ലും ഒ​​ക്ടോ​​ബ​​ർ 31നു ​​യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ വി​​ടു​​മെ​​ന്ന കാ​​ര്യ​​ത്തി​​ൽ യാതൊരു മാറ്റവുമില്ലന്ന് ബോ​​റീ​​സ് ജോ​​ൺ​​സ​​ൻ ഇ​​രു​​ നേ​​താ​​ക്ക​​ളെ​​യും അറിയിക്കും.
അതേസമയം ബ്രെ​​ക്സി​​റ്റ് ന​​ട​​പ്പാ​​യാ​​ൽ ബ്രി​​ട്ട​​ൻ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീ​​ങ്ങു​​മെന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട് അ​​പ​​ല​​പ​​നീ​​യ​​മാ​​ണെ​​ന്ന് ജോ​​ൺ​​സ​​ൻ പ്രതികരിച്ചു.

Leave A Reply