സർക്കാർ ജീവനക്കാർക്ക് സൈക്കിളും കൊതുകുവലയും വാങ്ങുന്നതിനുള്ള വായ്പ നിർത്തലാക്കി

ഓച്ചിറ : ജീവനക്കാർക്ക് സൈക്കിൾ, കൊതുകുവല എന്നിവ വാങ്ങുന്നതിനുള്ള വയ്പ് സർക്കാർ നിർത്തലാക്കി. സൈക്കിൾ വാങ്ങുന്നതിന് 2,000 രൂപയും കൊതുകുവല വാങ്ങുന്നതിന് 200 രൂപയുമാണ് സർക്കാർ ജീവനക്കാർക്ക് വായ്പയായി നൽകിയിരുന്നത്.

അപേക്ഷകരുടെ എന്നതിൽ കുറവ് വന്നതും, വായ്പാസംവിധാനം കാലഹരണപ്പെട്ടതിനെ തുടർന്നുമാണ് സർക്കാരിന്റെ നടപടി.

Leave A Reply