ഓവര്‍സീസ് എന്‍ സി പി കുവൈത്ത് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
കുവൈത്ത് : ഓവര്‍സീസ് എന്‍ സി പി കുവൈത്ത് കമ്മിറ്റി, അബ്ബാസ്സിയ ഐ.എ.എം.എ ഹാളില്‍ ഇന്ത്യയുടെ എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യ ദിനാഘോഷവും, പ്രളയ ദുരന്ത സഹായ സമര്‍പ്പണവും സംഘടിപ്പിച്ചു.
ദേശീയഗാനത്തോടെ ആരംഭിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ജീവ്സ് എരിഞ്ചേരി സ്വാഗതം പറഞ്ഞു. ഓവര്‍സീസ് എന്‍ സി പി ദേശീയ പ്രസിഡന്റും ലോക കേരള സഭാംഗവുമായ ബാബു ഫ്രാന്‍സീസ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കിക്കൊണ്ട് മുഖ്യപ്രഭാഷണം നടത്തി. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് രാജ്യത്തിനായി ജീവന് ബലിയര്‍പ്പിച്ച ധീര രക്തസാക്ഷികളെയും സ്വാതന്ത്ര്യസമര നേതാക്കളെയും യോഗം അനുസ്മരിച്ചു.