മലയാള ചിത്രം “മക്കന”: പുതിയ പോസ്റ്റർ റിലീസ് ചെയ്തു

ഇന്ദ്രൻസ് മുഖ്യ കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് മക്കന. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. റഹീം ഖാദർ സംവിധാനം ചെയ്യുന്ന ചിത്രം മതമല്ല മനുഷ്യനാണ് ഏറ്റവും വലുതെന്ന് ഓർമപ്പെടുത്തുന്ന ചിത്രമാണിത്. സജിതാമഠത്തിൽ, സന്തോഷ് കീഴാറ്റൂര്‍, ചേലമറ്റം ഖാദര്‍, പ്രവീണ്‍ വിശ്വനാഥ്, മീനാക്ഷി, തെസ്നിഖാൻ ,കുളപ്പുള്ളി ലീല ,സരിത ബാലകൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ.

ഏക മകളെ കാണാൻ ഇല്ലെന്ന് പരാതിയിൽ എത്തുന്ന മാതാപിതാക്കളും, അന്യമതസ്ഥനായ  ഒരു യുവാവിനൊപ്പം ഒളിച്ചോടുന്ന മകളും അവൾ മാതാപിതാക്കളെ തള്ളിപ്പറയുന്നതും ഇതിവൃത്തമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം അർശിദ് ശ്രീധർ ആണ്. ആബിദ് ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 4 യൂ ക്രിയേഷൻസിൻറെ ബാനറിൽ അലി കാക്കനാട് ആണ് ചിത്രം നിർമിക്കുന്നത്.

Leave A Reply