“അനിയൻകുഞ്ഞും തന്നാലായത്” പുതിയ പോസ്റ്റർ പുറത്തിറങ്ങി

ഒരു കാലത്ത് മലയാളികളുടെ പ്രീയ നായികമാരായിരുന്ന അഭിരാമി, മാതു, ഗീത എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “അനിയൻകുഞ്ഞും തന്നാലായത്”.  ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. രാജീവ് നാഥ്‌ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മേജർ കിഷോർ, രഞ്ജി പണിക്കർ,നന്ദു, ഭാഗ്യലക്ഷ്മി, സുനിത, മായാവിശ്വനാഥ്, ജോസ്കുട്ടി, നുസ്രത്ത്, ആല്‍ബര്‍ട്ട് അലക്സ്, അച്ചു എന്നിവർ അഭിനയിക്കുന്നു.

വിനു എബ്രഹാം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എം ജയചന്ദ്രൻ ആണ്. അഴകപ്പൻ ആണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത്. സെൻ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ഫോർ ദി പീപ്പിൾ എന്റർടൈന്റ്‌മെന്റ്സ് എന്നിവയുടെ ബാനറിൽ സലിൽ ശങ്കരൻ ആണ് ചിത്രം നിർമിക്കുന്നത്.

Leave A Reply