സാരഥി കുവൈത്ത് സ്വാതന്ത്ര്യദിന ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു

കുവൈത്ത് : സാരഥി കുവൈത്ത് ഗുരുകുലം കുട്ടികള്‍ക്കായി അബ്ബാസിയ, മംഗഫ്, സാല്‍മിയ മേഖലകളില്‍ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. സാരഥി കുവൈത്ത് വൈസ് പ്രസിഡന്റ് വിനോദ് വരണപ്പള്ളി മംഗഫ് മേഖലയിലും ഗുരുകുലം ചീഫ് കോര്‍ഡിനേറ്റര്‍ മനു കെ മോഹന്‍ സാല്‍മിയയിലും ഗുരുകുലം പ്രസിഡന്റ് അഖില്‍ സലിംകുമാര്‍ അബ്ബാസിയ മേഖലയിലും പതാക ഉയര്‍ത്തി.

വൈസ് പ്രസിഡന്റ് വിനോദ് കുമാര്‍ വരണപ്പള്ളി, സെന്‍ട്രല്‍ ട്രഷറര്‍ ബിജു സി. വി., ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ സജീവ് നാരായണന്‍, വനിതാവേദി ചെയര്‍പേഴ്‌സണ്‍ ബിന്ദു സജീവ്, സെക്രട്ടറി പ്രീതാ സതീഷ്, ട്രഷറര്‍ രമ വിദ്യാധരന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയ സൈഗാള്‍ സുശീലന്‍,അജികുട്ടപ്പന്‍,സബീഷ്, ഗുരുകുലം ഭാരവാഹികളായ മഞ്ജു പ്രമോദ്, സീമ രജിത്,രമ ആര്യകുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

 

Leave A Reply