അപൂർവയിനം കുരങ്ങുമായി 2 പേർ ക​സ്റ്റ​ഡി​യി​ൽ

കു​മ​ളി: അ​പൂ​ർ​വ​യി​നം കു​ര​ങ്ങി​നെ കൈ​മാ​റ്റം ന​ട​ത്താ​ൻ ശ്ര​മി​ച്ച  രണ്ട്  പേ​ർ വ​നം വ​കു​പ്പി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ.   കു​ര​ങ്ങി​നെ വി​ൽപ്പ​ന​യ്ക്ക് കൊ​ണ്ടു​ വ​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ മാ​ത​പ​റ​ന്പ് ഭ​വി​നേ​ഷ് (26), മ​രു​താ​ച്ചി​ക്ക​ൽ സു​ജി​ത്ത് (25) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ കു​മ​ളി ചെ​ക്ക് പോ​സ്റ്റി​ൽ പി​ടി​യി​ലാ​യ​ത്.

എ​ച്ച് 1 വി​ഭാ​ഗ​ത്തി​ൽപ്പെട്ട, വി​ദേ​ശ​ങ്ങ​ളി​ൽ ക​ണ്ടു​ വ​രു​ന്ന കോ​ട്ട​ണ്‍ ടോ​പ് ടാ​മ​റി​ൻ ഇ​ന​ത്തി​ൽ​പെ​ട്ട കു​ര​ങ്ങ് ഇ​വ​രു​ടെ കൈ​വ​ശം വ​ന്ന​തി​നെ​പ്പ​റ്റി വ​നം​വ​കു​പ്പ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.‌

Leave A Reply