ഇസാക്കിന്റെ ഇതിഹാസം:പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

ആര്‍ കെ അജയകുമാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള ചിത്രം ഇസാക്കിന്റെ ഇതിഹാസത്തിന്റെ പുതിയ വീഡിയോ ഗാനം  പുറത്തിറങ്ങി. മണികണ്ടൻ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഗോപി സുന്ദർ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് നെൽ‌സൺ സൂരനാട് ആണ്.

സിദ്ധിഖ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ഭഗത് മാനുവൽ,ജാഫര്‍ ഇടുക്കി, പ്രദീപ് കോട്ടയം, അശോകൻ, കലാഭവന്‍ ഷാജോണ്‍, അബു സലിം, പാഷാണം ഷാജി എന്നിവരാണ് മറ്റ് താരങ്ങൾ. സുഭാഷ് കൂട്ടിക്കൽ, ആർ കെ അജയകുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഉമാമഹേശ്വര ക്രിയേഷൻസിന്റെ ബാനറിൽ അയ്യപ്പൻ ആർ ആണ് ചിത്രം നിർമിക്കുന്നത്. ഗോപി സുന്ദർ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

Leave A Reply