സോഷ്യൽ മീഡിയയിൽ വൈറലായി കരടിയുടെ ഡാൻസ്!

യുഎസിലെ അക്രോൺ മൃഗശാലയിലെ ചീയെനീ കരടിയുടെ ഡാൻസാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചൊറിച്ചിൽ അനുഭവപ്പെട്ടതിനെ തുടർന്ന് കൂടിന്റെ വാതിൽ നിന്ന് കരടി മാന്തിപ്പൊളിക്കുന്ന ദൃശ്യമാണ് കരടി ഡാൻസ് എന്ന പേരിൽ വൈറലായിരിക്കുന്നത്. സംഭവം വൈറലായതിനെ പിന്നാലെ നിരവധിപേർ കമന്റ് ചെയ്യുകയും ചെയ്തു.

ചിലർ കരടിയുടെ ലളിതമായ ആവശ്യമല്ലേ ചെയ്യുന്നതെന്ന് കമന്റ് ചെയ്തു. അതേസമയം ബെയർ നെസെസിറ്റിസ് എന്ന ഗാനത്തിൽ ജംഗിൾ ബുക്കിലെ ബൈലോ സ്വയം മാന്തികുഴിക്കുന്നതാണ് വീഡിയോ ഓർമപെടുത്തിയതെന്ന് ചിലർ കമന്റ് ചെയ്തു . ഈ മനോഹരമായ വാരാന്ത്യം പുറത്ത് ചിലവിടാൻ നിങ്ങൾ മാന്തികുഴിക്കുകയാണോ എന്ന തലകെട്ടോടെ  കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അക്രോൺ മൃഗശാല അധികൃതർ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

Leave A Reply