മകന്റെ വിവാഹത്തിനായി നീക്കി വെച്ച അഞ്ച് ലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി ജെയിംസ് മാത്യു എംഎല്‍എ

കോഴിക്കോട്:  മകന്റെ  വിവാഹ ആവശ്യത്തിനായി  കരുതിവെച്ച അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി ജെയിംസ് മാത്യു എംഎല്‍എയും കുടുംബവും. ഓാഗസ്റ്റ് 24 നു നടക്കുന്ന മകന്റെ വിവാഹത്തിന്റെ ചെലവിലേക്കു നീക്കിവച്ച തുകയില്‍ നിന്നാണ് അഞ്ച് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരിക്കുന്നത് . ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎല്‍എയുടെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്രകമ്മറ്റി അംഗവുമായ എന്‍ സുകന്യ ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് എന്‍.സുകന്യ തുക മുഖ്യമന്ത്രിക്ക് കൈമാറിയത് . ലളിതമായ ചടങ്ങുകളോടെ ആഗസ്റ്റ് 24 ന് വിവാഹം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.

Leave A Reply