പാക്​ അധിനിവേശ കശ്​മീരിൽ തീവ്രവാദ സംഘടനകളുടെ പ്രതിഷേധ റാലി

മുസാഫർബാദ്​: ജമ്മുകശ്​മീരിലെ ​കേന്ദ്രസർക്കാർ നടപടികൾക്കെതിരെ പാക്​ അധിനിവേശ കശ്​മീരിൽ തീവ്രവാദ സംഘടനകളുടെ പ്രതിഷേധ റാലി. ഇന്ത്യക്കെതിരെ പോരാട്ടം നയിക്കണമെന്ന്​ ആഹ്വാനം ചെയ്​ത്​ ഹിസ്​ബുൽ മുജാഹിദ്ദീൻ, യുനൈറ്റഡ്​ ജിഹാദ്​ കൗൺസിൽ എന്നീ സംഘടനകളാണ്​ പ്രതിഷേധം സംഘടിപ്പിച്ചത്​.

ഹിസ്​ബുൽ മുജാഹിദ്ദീൻ നേതാക്കളായ ഖാലിദ്​ സൈഫുല്ല, നയ്യിബ്​ അമീർ എന്നിവരും വിഘടനവാദി നേതാക്കളും പ്രതിഷേധ പ്രകടനത്തിൽ പ​ങ്കെടുത്തു. ഇന്ത്യക്കെതിരെ വാക്കുകളല്ല, പ്രവൃത്തിയാണ്​ വേണ്ടതെന്നും പേരാട്ടം നയിക്കാൻ തങ്ങൾ തയാറാണെന്നും ഖാലിദ്​ സൈഫുല്ല പറഞ്ഞു. ഒറ്റ ഇന്ത്യ എന്ന നയത്തിലേക്ക്​ മാറുകയാണെങ്കിൽ തങ്ങൾ ഹിന്ദുയിസത്തെയും ഹിന്ദുമതത്തെയും തുടച്ചു നീക്കുമെന്നും സൈഫുല്ല കൂട്ടി​ച്ചേർത്തു.

ഫിനാൻഷ്യൽ ആക്​ഷൻ ടാസ്​ക്​ ഫോഴ്​സ്​ തീവ്രവാദ സംഘടനകളെ ഗ്രേ ലിസ്​റ്റിൽ ഉൾപ്പെടുത്തിയിട്ടും രാജ്യത്ത്​ ഇത്തരം സംഘടനകൾ റാലികളും മറ്റ്​ പൊതുപരിപാടികളും നടത്തിവരാറുണ്ട്​.

Leave A Reply