10 ലക്ഷം രൂപയുടെ മരുന്ന് നൽകി റപ്രസന്റേറ്റീവ് അസോസിയേഷൻ

കൊച്ചി: കേരള മെഡിക്കൽ ആൻഡ് സെയിൽസ് റപ്രസന്റേറ്റീവ് അസോസിയേഷൻ (കെ.എം.എസ്.ആർ.എ.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അവശ്യമരുന്നുകൾ നൽകി. പ്രളയ ബാധിതർക്കായുള്ള 10 ലക്ഷം രൂപയുടെ അവശ്യ മരുന്നുകൾ ജില്ലാ കളക്ടർ എസ്. സുഹാസിന് കൈ മാറി. ബാംബു കോർപറേഷൻ ചെയർമാൻ കെ.ജെ. ജേക്കബ്, കെ.എം.എസ്.ആർ.എ. ജനറൽ സെക്രട്ടറി മോഹൻ സി. നായർ, തോമസ് മാത്യു, കെ.എം. സുനിൽകുമാർ, എം.എസ്. ഷൈൻ, സി. ദിജേഷ്, പി.പി. സുജിത് എന്നിവർ സംസാരിച്ചു.

Leave A Reply