ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ ജീവനക്കാര്‍ക്ക് വിസ നിരോധിക്കുമെന്ന് അമേരിക്ക

വാഷിങ്ടണ്‍: ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ ജീവനക്കാര്‍ക്ക് വിസ നിരോധിക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. 24 ഇന്ത്യക്കാരായ ജീവനക്കാരെ ബാധിക്കുന്നതാണ് ഈ മുന്നറിയിപ്പ്. അമേരിക്ക ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള റവല്യൂഷണറി ഗാര്‍ഡാണ് ഇറാന്‍ കപ്പലിന് സുരക്ഷ നല്‍കിയിരുന്നതെന്നും അതിനാല്‍ അമേരിക്കന്‍ ഭീകരവാദ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നുമാണ് അമേരിക്ക മുന്നറിയിപ്പ് നല്‍കിയത്.

കപ്പലിലെ ജീവനക്കാരുടെ അമേരിക്കന്‍ വിസ നിരോധിക്കുമെന്നാണ് മുന്നറിയിപ്പ്. ഇറാന്റെ സൈന്യമാണ് റവല്യൂഷണറി ഗാര്‍ഡ്. ഇതിനെ അമേരിക്ക ഭീകര സംഘടനയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. റവല്യൂഷണറി ഗാര്‍ഡാണ് ഇറാന്‍ കപ്പലിന് സുരക്ഷ നല്‍കിയിരുന്നത്. അതിനാല്‍ റവല്യൂഷണറി ഗാര്‍ഡിന്റെ സഹായം തേടുന്നവര്‍ അമേരിക്കന്‍ ഭീകരവിരുദ്ധ ചട്ടങ്ങളുടെ പരിധിയില്‍ വരും. ഇതനുസരിച്ച് കപ്പലിലെ ജീവനക്കാരുടെ അമേരിക്കന്‍ വിസ നിരോധിക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അമേരിക്കന്‍ വിദേശകാര്യ വക്താവാണ് മുന്നറിയിപ്പെന്ന നിലയില്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ അമേരിക്ക തീരുമാനം എടുത്തിട്ടുണ്ടോയെന്ന് വ്യക്തമല്ല. വിഷയത്തിൽ ഇന്ത്യ സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്.

Leave A Reply