ബോളിവുഡ് സൂപ്പർ ഹിറ്റ് ബാസിഗർ ഓ ബാസിഗറിന്‌ ചുവട് വെച്ച് അർജന്റീനിയൻ ഫുട്ബോളർ

ഷാരൂഖാന്റെ സൂപ്പർ ഹിറ്റ് ഗാനം ബാസിഗർ ഓ ബാസിഗറിന്‌ ചുവട് വെച്ച് അർജന്റീനിയൻ ഫുട്ബോളറും വാട്‌ഫോര്‍ഡ് താരവുമായ റോബര്‍ട്ടോ പെരേര . ഇന്ത്യയുടെ 73 സ്വാതന്ത്ര്യ ദിനമായ ഇന്നലെയാണ് താരം ബോളിവുഡിലെ സൂപ്പർ ഹിറ്റുകളിൽ ഒന്നായ ബാസിഗർ ഓ ബാസിഗറിന്‌ ചുവട് വെച്ചത്. പാട്ടിനൊപ്പം താരത്തിന്റെ ചടുല നൃത്ത ചുവടുകളും സോഷ്യൽ മീഡിയയിൽ വൈറലായി.

 

റിവർ പ്ലെയിറ്റിലൂടെ യുവതാരമായി എത്തിയ റോബര്‍ട്ടോ പെരേര നിലവിൽ വാട്‌ഫോര്‍ഡിന്റെ മിഡ് ഫീൽഡറാണ്. വാട്‌ഫോര്‍ഡിനായി 78 മത്സരങ്ങൾ കളിച്ച താരം 13 തവണ ഗോൾ വല ചലിപ്പിച്ചിട്ടുണ്ട് . 2014 ൽ യുവന്റസിനൊപ്പം രണ്ടുതവണ സീരിസ് എ കിരീടം വും രണ്ട് തവണ കോപ്പ ഇറ്റലിയിലും , ഒരു തവണ ടൂറിൻ ക്ലബിനൊപ്പം സൂപ്പർകോപ്പ ഇറ്റാലിയാനയും താരം സ്വന്തമാക്കിയിട്ടുണ്ട്.

Leave A Reply