മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയുടെ ഓർമ്മയിൽ രാജ്യം

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ് ഓർമ്മയായിട്ട് ഇന്ന് ഒരുവർഷം. രാഷ്ടപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി , കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ ബിജെപിയിലെ
പ്രമുഖ നേതാക്കൾ പ്രതിഭാധനനായ നേതാവിന്റെ സ്മാരകത്തിൽ ആദരമർപ്പിച്ചു. ബിജെപിയിലെ പ്രമുഖ നേതാക്കൾ ഉൾപ്പെടെയുള്ളവർ ഇന്ന് പുലർച്ചെയാണ് സദൈവ് അടലിൽ ആദരമർപ്പിച്ചത്. വാജ്‌പേയുടെ ദത്ത് പുത്രി നമിതാ കൗൾ ഭട്ടാചാര്യയും പേരക്കുട്ടി നിഹാരികയും പ്രമുഖ നേതാക്കൾക്കൊപ്പം സ്മാരകത്തിൽ എത്തിയിരുന്നു.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് 2018 ആഗസ്റ്റ് 16ന് ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. രാഷ്ട്രീയനേതാവ്, വാഗ്മി, കവി എന്നിങ്ങനെ ബഹുമുഖമായ വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു അടല്‍ ബിഹാരി വാജ്പേയി, 1996 മുതൽ 2004 വരെ മൂന്നു പ്രാവശ്യം ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്.  1992 ൽ രാജ്യം പത്മവിഭൂഷണും, 1993 ൽ കാൺപൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡി-ലിറ്റ് ബിരുദവും,1994 ൽ മികച്ച പാർലമെന്ററിയെനുള്ള അവാർഡും, 2014 ൽ ഭാരത് രത്‌നയും നൽകി അദ്ദേഹത്തെ ആദരിച്ചു.

 

Leave A Reply