‘ലോകത്തിലെ ഏറ്റവും നല്ല സഹോദരന്‍’; വൈറലായി കുഞ്ഞു പ്രിയങ്കയുടെയും രാഹുലിന്‍റെയും ഫോട്ടോ

ന്യൂഡല്‍ഹി: രക്ഷാബന്ധന്‍ ദിനത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള രസരകരമായ ചിത്രം പങ്കുവച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര. ലോകത്തെ ഏറ്റവും മികച്ച സഹോദരന്‍ എന്ന അടിക്കുറിപ്പോടെയാണ് പ്രിയങ്ക രാഹുലിന്‍റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചത്.

ട്വിറ്ററില്‍ രാഹുല്‍ ഗാന്ധിയെ മെന്‍ഷന്‍ ചെയ്തു കൊണ്ടു പങ്കുവച്ച ചിത്രത്തില്‍ ” ഒന്നും ഒരുപാടൊന്നും മാറിയിട്ടില്ല അല്ലേ” എന്ന അടിക്കുറിപ്പാണ് പ്രിയങ്ക നല്‍കിയിരിക്കുന്നത്. രാഹുലിന്‍റേയും പ്രിയങ്കയുടേയും കുഞ്ഞുനാളിലൊന്നിലെ ചിത്രത്തില്‍ രാഹുല്‍ പ്രിയങ്കയുടെ കവിളില്‍ തലോടുന്ന രംഗമാണുള്ളത്.

പ്രിയങ്കയാണ് തന്‍റെ ഏറ്റവും അടുത്ത സുഹൃത്തെന്ന് രാഹുലും നേരത്തെ പറഞ്ഞിട്ടുണ്ട്. പരസ്പരം നന്നായി മനസ്സിലാക്കുന്നവരാണ് താനും പ്രിയങ്കയുമെന്നും തർക്കത്തിനോ വാദപ്രതിവാദത്തിനോ ഉള്ള സാഹചര്യം ഉണ്ടാകുകയാണെങ്കിൽ തന്നെ താനോ, പ്രിയങ്കയോ അതിൽനിന്ന് പിൻമാറുകയാണ് പതിവെന്നും രാഹുല്‍ പറഞ്ഞു. ജീവിതത്തിലുടനീളം ഇരുവരും ഒരുമിച്ചുണ്ടാകുമെന്നും രാഹുൽ പറയുകയുണ്ടായി.

Leave A Reply