അഞ്ചാം വയസിൽ അഭയാർത്ഥി ക്യാമ്പിൽ ബൈക്ക് സമ്മാനിച്ചു വ്യക്തിയെ തേടി യുവതി എത്തിയത് 24 വർഷത്തിനുശേഷം

ഒന്നാം ഗൾഫ് യുദ്ധം പൊട്ടിപ്പുറപ്പെട്ട 90 കളിലാണ് കുർദിഷുകളായ മേവൻ ബബ്ബക്കരും കുടുംബവും നാടും വീടും ഉപേക്ഷിച്ച് അഭയാർത്ഥി ക്യാമ്പിലേക്ക് കുടിയേറിയത്. ഏകദേശം അഞ്ച് വർഷത്തോളം അഭയാർത്ഥിയായി കഴിഞ്ഞ അവൾക്ക് ക്യാമ്പിൽ നിന്ന് പോകുന്ന അവസാന ദിവസം അയാൾ ഒരു ബൈക്ക് സമ്മാനിച്ചു. പിന്നീട് 24 വർഷങ്ങൾക്ക് ഇപ്പുറം തന്റെ കുഞ്ഞ് മനസിനെ സന്തോഷിപ്പിച്ച ആ മനുഷ്യനെ തേടി അവൾ യാത്ര തുടങ്ങി. അദ്ദേഹത്തെ കണ്ടെത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളിൽ സഹായമഭ്യർത്ഥിച്ചു.

താൻ അഭയാർത്ഥിയായി കഴിഞ്ഞ കാലത്ത് ബൈക്ക് സമ്മാനിച്ച ആളിനെ കണ്ടെത്തണമെന്നും പറഞ്ഞ് അദ്ദേഹത്തിന്റെ ഫോട്ടോയും മേവൻ ബബ്ബക്കർ എന്ന 29 കാരി ട്വിറ്ററിൽ പങ്കുവെച്ചു. പിന്നീട് സംഭവിച്ചത് സിനിമകളെ പോലും വെല്ലുന്ന നാടകിയ രംഗങ്ങളാണ്. അവളുടെ ആ യാത്രയ്ക്ക് സന്തോഷം നൽകി അവസാനം ആ കുഞ്ഞ് മനസ്സിനെ സന്തോഷിപ്പിച്ച ആ മനുഷ്യ സ്നേഹിയെ അവൾ കണ്ടെത്തി.

അഭയാർത്ഥി ക്യാമ്പിൽ സന്നദ്ധ സേവനം നടത്തിയിരുന്നു എഗ്‌ബെർട് എന്ന ആ മനുഷ്യ സ്നേഹിയെ ജർമനിയിൽ വെച്ച് മേവൻ ബബ്ബക്കർ എന്ന 29 കാരി കണ്ടെത്തി.ചെറിയ പ്രവൃത്തികൾക്ക് പോലും ചിലപ്പോൾ ഒരു മനുഷ്യനെ ജീവിതകാലം മുഴുവൻ സന്തോഷം നൽകിയേക്കാം. എഗ്ബെർട്ടും കുടുംബവും എന്നോട് കാണിച്ച ദയ ജീവിതകാലം മുഴുവൻ എന്നോടൊപ്പം തുടരും, ഒരു വ്യക്തിയെന്ന നിലയിൽ ഈ അനുഭവം തന്നെ മാറ്റിമറിച്ചതായും എഗ്ബെട്ടുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ആ പഴയ അഭയാർത്ഥി പെൺകുട്ടി
ട്വിറ്ററിൽ ക്കുറിച്ചു.

Leave A Reply