ഇൻഡിപെൻഡൻസ് ഡേ പ്രത്യേക വിഭവങ്ങൾ; പനീർ ടിക്ക മുതൽ മധുര പലഹാരങ്ങൾ വരെ

73–ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ലഹരിയിൽ തയ്യാറാക്കാം ഇൻഡിപെൻഡൻസ് ഡേ പ്രത്യേക വിഭവങ്ങൾ.

ട്രൈ കളർ ബിരിയാണി

ഓരോ ഇന്ത്യക്കാരന്റെയും ഇഷ്ടവിഭവങ്ങളിൽ ഒന്നാണ് ബിരിയാണി. ഇതിൽ അൽപം ദേശസ്നേഹം ചേർത്ത് വിളമ്പിയാലോ? . അതെ ബിരിയാണിക്കായി തയ്യാറാക്കുന്ന ചോറിൽ അൽപം കുങ്കുമവും പച്ച നിറവും ഉപയോഗിച്ച് നമുക്ക് ട്രൈ കളർ ബിരിയാണി തയ്യാറാക്കാവുന്നതാണ്.

 

പനീർ ടിക്ക

വൈകുന്നേരങ്ങളിൽ കഴിക്കാൻ പറ്റിയ ഒരു ലഘുഭക്ഷണമാണ് പനീർ ടിക്ക. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ചീസിൽ നിറം ചേർത്ത് സ്വാദിഷ്ടമായ പനീർ ടിക്ക തയ്യാറാക്കാവുന്നതാണ്.

തിരങ്ങ ധോക്ല ( ട്രൈ കളർ ധോക്ല)

സ്വതന്ത്ര ദിനം പ്രമാണിച്ച് തയ്യാറാക്കാവുന്ന മറ്റൊരു പലഹാരമാണ് വ്യത്യസ്ത നിറത്തിലുള്ള തിരങ്ങ ധോക്ല അല്ലെങ്കിൽ ട്രൈ കളർ ധോക്ല .

ട്രൈകളർ സാൻഡ്‌വിച്ച്

എല്ലാവർക്കും എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു ലഘു ഭക്ഷണമാണ് സാൻഡ്‌വിച്ച്. അതിൽ സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് അൽപം കാരറ്റും ക്യാപ്‌സിക്കവും ചേർത്ത് ട്രൈകളർ സാൻഡ്‌വിച്ച് ഉണ്ടാക്കാവുന്നതാണ്.

 

 


ട്രൈ കളർ ഡെസേർട്സ്

മധുരപലഹാരങ്ങളില്ലാതെ എന്ത് ആഘോഷം. അതിനാൽ തന്നെ ഈ സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ട്രൈ കളർ ഡെസേർട്സ് അഥവാ ത്രിവർണ്ണ മധുരപലഹാരങ്ങൾ. ഇത്തരത്തിൽ ത്രിവർണ്ണ മധുരപലഹാരമായി പരീക്ഷിക്കാവുന്നതാണ് ബർഫി, ഗ്വാർ, രാജ് ഭോഗ് തുടങ്ങിയവയും .

Leave A Reply