വാക്കത്തിയുമായെത്തിയ രണ്ടു കള്ളന്മാരെ ചെരിപ്പും പ്ലാസ്റ്റിക് കസേരയും കൊണ്ട് നേരിട്ട വൃദ്ധ ദമ്പതിമാര്‍ക്ക് ധീരതാപുരസ്‌കാരം

ചെന്നൈ: കത്തിയുമായി ആക്രമിക്കാനെത്തിയ കള്ളന്മാരെ ചെരിപ്പും പ്ലാസ്റ്റിക് കസേരയും കൊണ്ട് നേരിട്ട തമിഴ്‌നാട്ടിലെ വൃദ്ധ ദമ്പതിമാര്‍ക്ക് സര്‍ക്കാരിന്റെ ധീരതാപുരസ്‌കാരം.

തിരുനെല്‍വേലി സ്വദേശികളായ 70കാരന്‍ എസ് ഷണ്‍മുഖവേലിനും ഭാര്യ സെന്താമരൈയ്ക്കുമാണ് പ്രത്യേക പുരസ്‌കാരം ലഭിച്ചത്. മുഖംമൂടി ധരിച്ച് കയ്യില്‍ വാക്കത്തിയുമായെത്തിയ രണ്ടു കള്ളന്മാരെ ഷണ്‍മുഖവേലും സെന്താമരൈയും തുരത്തിയോടിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസി ടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളായിരുന്നു ഇവ.

തിരുനെല്‍വേലി ജില്ലാ കളക്ടറുടെയും പോലീസ് സൂപ്രണ്ടിന്റെയും ശുപാര്‍ശ പ്രകാരമാണ് ഇരുവര്‍ക്കും പുരസ്‌കാരം ലഭിക്കുന്നത്.

Leave A Reply