അന്താരാഷ്ട്ര ക്രിക്കറ്റിൽ ചരിത്രമെഴുതി കോഹ്‌ലി; ഒരു ദശാബ്ദത്തിനിടെ സ്വന്തമാക്കിയത് 20,000 റൺസ്

ഒരു ദശാബ്ദത്തിനിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് 20,000 റൺസ് സ്വന്തമാക്കുന്ന ആദ്യ ബാറ്റ്സ്മാനായി വിരാട് കൊഹ്‌ലി. കളിയുടെ മൂന്ന് ഫോർമാറ്റുകളിലുടനീളമായി കോഹ്‌ലി സ്വന്തമാക്കിയത് 20,502 റൺസാണ്. ഇതിൽ 20,018 റൺസ്‌ ഒരു ദശാബ്ദത്തിനിടെ സ്വന്തമാക്കിയതാണ്. ഓസ്‌ട്രേലിയയുടെ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗിന്റെ റെക്കോർഡാണ് ഇതോടെ ഇന്ത്യൻ ക്യാപ്റ്റൻ തകർത്തിരിക്കുന്നത് . ഒരു ദശകത്തിനിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് റിക്കി പോണ്ടിംഗ് സ്വന്തമാക്കിയത് 18,962 റൺസാണ്.

മുൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ജാക്വസ് കാലിസ് 16,777 റൺസുമായി മൂന്നാം സ്ഥാനത്താണ്. മുൻ ശ്രീലങ്കൻ താരങ്ങളായ മഹേല ജയവർധന, കുമാർ സംഗക്കാര എന്നിവർ യഥാക്രമം 16,304, 15,999 റൺസുമായി നാലും അഞ്ചും സ്ഥാനത്താണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ 15,962 റൺസുമായി ആറാം സ്ഥാനത്താണ്.

2008 ൽ ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച കോഹ്‌ലി 2010 ൽ ടെസ്റ്റ്, ടി 20 ഐ ഫോർമാറ്റുകളിൽ പ്രവേശിച്ചു. പിന്നീട് പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ 120 റൺസ് നേടിയ കോഹ്‌ലി, സൗരവ് ഗാംഗുലിയെ മറികടന്ന് ഏകദിന ഫോർമാറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമായി മാറി. ഏകദിന ഫോർമാറ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനും കോഹിലിയാണ്.

Leave A Reply