ഒറ്റ കടിയ്ക്ക് തണ്ണിമത്തങ്ങ തവിടുപൊടിയാക്കി മുതല! വൈറലായി വീഡിയോ

ഒരു കടിയ്ക്ക് തണ്ണിമത്തങ്ങ കഷ്ണങ്ങളാക്കുന്ന ഭീമൻ മുതലയുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഫ്ലോറിഡയിലെ സെന്റ് അഗസ്റ്റിൻ അലിഗേറ്റർ ഫാം സുവോളജിക്കൽ പാർക്ക് കഴിഞ്ഞ വ്യാഴാഴ്ചയാണ് വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ബോംബർ എന്ന് പേരിട്ടിരിക്കുന്ന ഭീമൻ മുതലയാണ് നിമിഷനേരം കൊണ്ട് തണ്ണിമത്തങ്ങ കടിച്ചുപൊട്ടിച്ചത്. വീഡിയോയ്ക്ക് നിരവധിപേർ കമന്റ് ചെയ്യുകയും ചെയ്തു. മറ്റേതൊരു മൃഗത്തേക്കാളും ഏറ്റവും ശക്തമായി കടിക്കാൻ കഴിയുന്നത് മുതലകൾക്കാണ്. തണ്ണിമത്തങ്ങ ഇഷ്ടമുള്ളത് കൊണ്ട് അത് കണ്ടിട്ട് ബോംബർ ചിരിക്കുന്നു എന്നും ചിലർ വീഡിയോയ്ക്ക് കമന്റ് ചെയ്തു.

Leave A Reply