കവചം : പ്രകൃതിദുരന്ത മേഖലകളിൽ ആയൂർവേദ ക്യാമ്പ്

തൃശൂർ ; തൃശൂർ ജില്ലയിൽ മഴക്കെടുതി ബാധിച്ച മേഖലകളിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന് ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തിൽ കവചം ആയൂർവേദ ക്യാമ്പ് സംഘടിപ്പിക്കുന്നു.

എടവിലങ്ങ് ഗ്രാമപഞ്ചായത്തിൽ ആഗസ്റ്റ് 16 നാണ് ക്യാമ്പ് ആരംഭിക്കുക. പ്രകൃതി ദുരന്താനന്തരം ഉണ്ടാവാൻ സാധ്യതയുളള പകർച്ചവ്യാധികളെ പ്രതിരോധിക്കാനും മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനുളള കൗൺസിലിങ്ങും തുടങ്ങിയ ചികിത്സാവിധികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആയൂർവേദ മെഡിക്കൽ അസോസിയേഷൻ, ആയൂർവേദ മെഡിസിൻ മാനുഫാക്‌ച്ചേർസ് അസോസിയേഷൻ, ആയൂർവേദ ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷൻ, വൈദ്യരത്‌നം ആയൂർവേദ കോളേജ്, പിഎൻഎൻഎം ആയൂർവേദ കോളേജ് എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ്.

Leave A Reply