തമിഴ് ചിത്രം കഴുഗ് 2 : പുതിയ പോസ്റ്റർ പുറത്തിറങ്ങി

കൃഷ്ണ ശേഖറും ബിന്ദു മാധവിയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന സത്യശിവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ തമിഴ് കോമഡി ത്രില്ലർ ചിത്രമാണ് കഴുഗ് 2. 2012 ലെ ഹിറ്റ് ചിത്രമായ കഴുഗിന്റെ തുടർച്ചയാണീ ചിത്രം. മധുക്കൂർ ഫിലിംസിൻറെ ബാനറിൽ സിംഗാരവേലൻ ആണ് ചിത്രം നിർമിക്കുനന്ത്. ആദ്യ ഭാഗത്തിന് ഹിറ്റ് ഗാനങ്ങൾ നൽകിയ യുവൻ ശങ്കർ രാജ തന്നെയാണ് രണ്ടാം ഭാഗത്തിനും സംഗീതം നൽകുന്നത്. രാജ ബട്ടാചാർജി ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് ഗോപി കൃഷ്ണ ആണ്. കാളി വെങ്കട്ട്, ക്രെയിൻ മനോഹർ,യശിക ആനന്ദ് എന്നവിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ഓഗസ്റ് ഒന്നിന് പ്രദർശനത്തിന് എത്തി. നല്ല അഭിപ്രായം ആണ് ചിത്രത്തിന് ലഭിക്കുന്നത്.

Leave A Reply