സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം മൂലം കൗമാരക്കാർക്ക് നഷ്ടമാകുന്നത് ഇവയൊക്കെയാണ്!

സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം കൗമാരക്കാരുടെ ദിനചര്യകളെ താളം തെറ്റിക്കുന്നതായി പഠനങ്ങൾ. ഫേസ് ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയകളിൽ സമയം ചിലവഴിക്കുന്നത്  ഉറക്കത്തെയും വ്യായാമത്തെയും കാര്യമായി ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിനാൽ തന്നെ രാത്രി പത്ത് മണിക്ക് ശേഷം കൗമാരക്കാരുടെ മുറികളിൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം ഏർപെടുത്തണമെന്നും യുകെയിലെ ഗവേഷകർ പറയുന്നു. സോഷ്യൽ മീഡിയിലെ സൈബർ ബുള്ളിയിങ് (കുറ്റകൃത്യങ്ങൾ) ഏറ്റവും കൂടുതൽ ബാധിക്കുന്നത് പെൺകുട്ടികളെയാണ്. ഇത് പിന്നീട് വിഷാദരോഗത്തിന് കാരണമായേക്കാം .

51% പെൺകുട്ടികളും 43% ആൺകുട്ടികളും ഒരു ദിവസം മൂന്ന് തവണയിൽ കൂടുതൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരാണ്. ഇത്തരത്തിൽ ഒരുദിവസം മൂന്നിൽ കൂടുതൽ തവണ സോഷ്യൽ മീഡിയയിൽ സമയം ചിലവിടുന്ന കൗമാരക്കാരായ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മനസികാരോഗ്യനില മോശമായിരിക്കും. ഇത്തരത്തിലുള്ള കുട്ടികൾക്ക് മുന്നോട്ടുള്ള ജീവിതത്തിൽ സന്തോഷം കുറയുകയും ഉത്കണ്ഠ വർധിക്കുകയും ചെയ്യുന്നു. ഇവ പിന്നീട് ഉറക്കമില്ലായ്മയിലേക്കും സൈബർ കുറ്റകൃത്യങ്ങൾക്കും കാരണമാകുന്നു. എന്നാൽ ആൺകുട്ടികളേക്കാൾ പെൺകുട്ടികളെയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാര്യമായി ബാധിക്കുന്നത്.

ഇതിൽ മാതാപിതാക്കൾക്ക് ചെയ്യാൻ കഴിയുന്നത് ഓരോ ദിവസവും തങ്ങളുടെ കുട്ടികൾ എത്രനേരം സോഷ്യൽ മീഡിയയിൽ ചിലവഴിക്കുന്നുണ്ടെന്ന് അറിഞ്ഞിരിക്കുക. എത്രമാത്രം ഉറക്കവും വ്യായാമവും അവർക്ക് ലഭിക്കുന്നുണ്ടെന്നും മനസ്സിലാക്കുക. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ മാതാപിതാക്കൾ ശ്രദ്ധാലുവായിരിക്കുന്നതിനൊപ്പം അവർ സോഷ്യൽ മീഡിയയെ മോശം രീതിയിൽ ഉപയോഗിക്കുന്നില്ലെന്നും ഉറപ്പ് വരുത്തുകയും വേണം. അതേസമയം ഒരു നാണയത്തിന്റെ ഇരുവശമെന്നപോലെ കൗമാരക്കാരിൽ സോഷ്യൽ മീഡിയകൾക്ക്നല്ല രീതിയിൽ സ്വാധീനം ചെലുത്താനും കഴിയുമെന്നതിനൊപ്പം കുട്ടികളുടെ ജീവിതത്തിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്നും പഠനം പറയുന്നു.

 

Leave A Reply